
വടകര എം. പി ശ്രീ.ഷാഫി പറമ്പിൽ കീഴ്പ്പയ്യൂർ സർവോദയ വായനശാല സന്ദർശിച്ചു
- വായനശാലയുടെ വികസന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം വായനശാല ജോയിൻ്റ് സെക്രട്ടറി കെ.സി നാരായണൻ ഷാഫിയ്ക്ക് കൈമാറി
കീഴ്പ്പയ്യൂർ : വടകര മണ്ഡലം പാർലമെൻ്റ് അംഗം ശ്രീ ഷാഫി പറമ്പിൽ കീഴ്പ്പയ്യൂർ സർവോദയ വായനശാല സന്ദർശിച്ചു. ഡോക്ടർ വിഭാഗം പഠനം പൂർത്തീകരിച്ച വായനശാല ആജീവനാന്ത മെമ്പർ കിഴക്കയിൽ അസീസ് , മുന്നാസ് ദമ്പതികളുടെ മകൻ ഡോ. മുഹസിനുള്ള ഉപഹാരം പ്രസ്‌തുത വേളയിൽ എം.പി കൈമാറി. വായനശാലയുടെ വികസന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം വായനശാല ജോയിൻ്റ് സെക്രട്ടറി കെ.സി നാരായണൻ ഷാഫിയ്ക്ക് കൈമാറി.

സർവോദയ വായനശാല വിവിധ കമ്മറ്റി മെമ്പർമാരായ രാമകൃഷ്ണൻ പി.കെ,അശോകൻ കിഴക്കയിൽ , സത്യൻ മേലത്ത്,ശ്രീധരൻ ബി പി ,ഉണ്ണികൃഷ്ണൻ ഇടയിലാട്ട് ,ചന്തു കെ കെ,രാജീവൻ തത്തോത്ത് ,നസീം ടിപി, സുധാകരൻ കെ കെ ,ഷീന ദിനേശൻ, ആതിര കെ എം, അനുശ്രീ ബിപി, അനുശ്രീ കെ എം ,മൊയ്തീൻ കൊല്ലിയിൽ, ലൈബ്രേറിയൻ മിനി കെ എന്നിവർ എം.പി യെ സ്വീകരിച്ചു.
CATEGORIES News
