
കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സമാപിച്ചു
- സമാപനച്ചടങ്ങിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സമാപിച്ചു. രണ്ട് ദിവസമായി കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തോടെയാണ് ഇന്ന് സമാപനമായത്.രാവിലെ ആരംഭിച്ച ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിന് എ.ഇ.ഒ മഞ്ജു ഉദ്ഘാടനം ചെയ്തു എച്ച്.എം. ഫോറം സെക്രട്ടറി എൻ. ഡി. പ്രജീഷ്എസ് ഡി എസ് ജി എ സെക്രട്ടറി സുരേഷ് ബാബു എന്നിവർ ആശംസകൾ നേരുന്നു തുടർന്ന് നടന്ന ആവേശകരമായ ഫൈനലിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് എതിരില്ലാത്ത ആറു ഗോളുകൾക്ക് അത്തോളി ജി.വി.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി ജേതാക്കളായി.

സമാപനച്ചടങ്ങിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ബെന്നി,ജയ്സൽ, ഷാജി എ. ബി. സി. എന്നിവർ റണ്ണേഴ്സ് അപ്പ് ടീമിനും ടൂർണമെന്റിലെ മികച്ച കളിക്കാരനും മികച്ച ഗോൾകീപ്പർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ശ്രീ ലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും കായികപ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
