
വധശ്രമ കേസ് ;രണ്ടുപേർ പിടിയിൽ
- പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്
കൊയിലാണ്ടി: ഹോട്ടൽ ഉടമയും കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമായ ഒ.ടി. വിജയനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. അമൽ, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. എസ്ഐ എസ്. മണി, സിപിഒ മാരായ കെ.വി. ദിലീപ്, സനുരാജ്, ഒ.കെ. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
CATEGORIES News