വയനാടിനായി കൈകോർത്ത് സതീർഥ്യ സംഘം

വയനാടിനായി കൈകോർത്ത് സതീർഥ്യ സംഘം

  • സതീർത്ഥ്യ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു

കൊയിലാണ്ടി: പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാൻ 40 വർഷം മുമ്പ് സ്കൂളിൽ ഒന്നിച്ചു പഠിച്ചിറങ്ങിയവർ ഒത്തുചേർന്നു. സതീർത്ഥ്യ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു.

നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1980 എസ്എസ്എൽസി ബാച്ചുകാരാണ് സതീർഥ്യർ 1980@SVASS എന്ന പേരിൽ ജീവകാരുണ്യപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
അംഗങ്ങളിൽ നിന്നും സംഭവനയായി ലഭിച്ച 42151 രൂപ കൊയിലാണ്ടി സബ് ട്രഷറി ഓഫീസർക്ക് കൈമാറി.
പ്രസിഡന്റ്‌ അശോകൻ പാറക്കീൽ, സെക്രട്ടറി സത്യൻ മുത്താമ്പി, ട്രഷറർ സി. രാഘവൻ സ്വസ്ഥവൃത്തം എന്നിവർ നേതൃത്വം വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )