
വയനാട് രക്ഷാപ്രവർത്തനം ; നാടിന് അഭിമാനമായി ജിതിൻ വിശ്വനാഥ്
- നരിമുക്ക് ന്യൂ യങ്ചാലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ജിതിൻ നാട്ടിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്
കൊയിലാണ്ടി :ജിതിൻ വിശ്വനാഥിൻ്റെ സേവനത്തിൽ അഭിമാനപൂർവം വിയ്യൂർ ഗ്രാമം. ദുരന്തം വിഴുങ്ങിയ വയനാട്ടിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറാണ് ജിതിൻ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേയും സമീപ വന മേഖലയെപ്പറ്റിയും അറിയാവുന്ന ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാളുമാണ്.
സൈന്യമെത്തുന്നതിന് മുമ്പുള്ള രക്ഷാപ്രവർത്തനത്തിനും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനത്തിന് വഴികാട്ടിയായും രാപ്പകലില്ലാതെ കർമ്മനിരതനായി തുടരുകയാണ്. നരിമുക്ക് ന്യൂ യങ്ചാലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ജിതിൻ നാട്ടിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് .
CATEGORIES News
