
വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
- വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു
മൂടാടി : ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷിസൗഹൃദ ശൗചാലയം, മുലയൂട്ടൽ കേന്ദ്രം,കഫ്റ്റീരിയ എന്നിവ വിശ്രമകേന്ദ്രത്തിൽ ഉണ്ട്.ശുചിത്വ മിഷൻ, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ,പഞ്ചായത്ത് തനത് ഫണ്ട് എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.അസിസ്റ്റൻ്റ് എൻജിനീയർ രാജിമോൾ രാജു റിപ്പോർട്ട് അവതരിപ്പിച്ചു .

വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവനന്ദൻ മാസ്റ്റർ, എം.കെ. മോഹനൻ, എം.പി. അഖില,ടി.കെ. ഭാസ്കരൻ ,വി.പി. സുരേഷ് , ടി.പി ശ്രീജിത്ത് മാസ്റ്റർ ,കെ എം. കുഞ്ഞിക്കണാരൻ , ഒ-രാഘവൻ മാസ്റ്റർ , പി.എൻ. കെ. അബ്ദുള്ള ,റസൽ നന്തി ,സനീർ വില്ല ങ്കണ്ടി ,സുനിൽ അക്കാമ്പത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.
