
വായനാദിന മത്സരങ്ങൾ സംഘടിപ്പിച്ചു
- സിഡിഎസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ. സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രീ, ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വായനാദിനത്തോടനുബന്ധിച്ച് എഡിഎസ് തലത്തിൽ മത്സരം സംഘടിപ്പിച്ചു. സിഡിഎസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. സൗത്ത്
സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന സ്വാഗതം പറഞ്ഞു.സീൽ ചെയ്ത് തയ്യാറാക്കിയ ചോദ്യപേപ്പർ ചോദ്യ അവതാരക ഊർമിള ടീച്ചർക്ക് കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത.വി. കൈമാറി. നോർത്ത് വൈസ് ചെയർ പേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു.വിജയികളെ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അഭിനന്ദിച്ചു.

വിജയികൾ:സൗത്ത് സിഡിഎസ്,ഷിംന – വാർഡ് 37,അപർണ ടി.വി – വാർഡ് 35,ജിൻസി ടി.വി -വാർഡ് 31,നോർത്ത് സിഡിഎസ്സീമ – വാർഡ് 2,മഞ്ജുഷ – വാർഡ് 14,ബിന്ദു – വാർഡ് 44.
CATEGORIES News
