
വായന വാരാചരണത്തിൽ ഉന്മേഷ പ്രതിജ്ഞയുമായി കുഞ്ഞുമക്കൾ
- എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
പയ്യോളി:വായനാ വാരാചരണത്തിന്റെ ഭാഗമായി മേലടി ഗവൺമെൻറ് ഫിഷറീസ് എൽ .പി സ്കൂളിൽ ഉന്മേഷ പ്രതിജ്ഞയും പുസ്തക പരിചയവും നടന്നു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ വി. എം മുസ്തഫ അധ്യക്ഷത വഹിച്ചു. സമത ഖദീജ കെ.ടി.പി വിദ്യാർഥികൾക്ക് ഉന്മേഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതുല്യ പുസ്തക പരിചയം നടത്തി. റസീന സംസാരിച്ചു. പ്രധാന അധ്യാപകൻ ജിതേഷ് മാസ്റ്റർ സ്വാഗതവും,പ്രബില ടി.കെ നന്ദിയും രേഖപ്പെടുത്തി
CATEGORIES News
TAGS PAYYOLI
