
വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവ ചടങ്ങുകൾ പൂർത്തിയായി
- പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്
മുചുകുന്ന് :കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്രോത്സവ ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ തന്നെ പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത് .

ഭഗവതി സങ്കല്പത്തിന് പുറമേ ക്ഷേത്രത്തിന് തെക്ക് വശത്തായി ഗണപതി ഭഗവാനും,കിഴക്ക് വശത്തായി ഭഗവാൻ്റെ സംങ്കൽപ്പവും കുടിയിരിക്കുന്നു.

പടിഞ്ഞാറ് ഭാഗത്ത് ഭൂമിയുടെ മുത്തപ്പനും ക്ഷേത്രത്തിനടുത്തായി തന്നെ കാവിൽ ചാത്തനും,ഗുളികനും,നാഗകാളിയും,കിള്ളവയൽ മുത്തപ്പനും സങ്കൽപ്പം ചെയ്യപ്പെട്ടതായി കാണാം. കാവിൻ്റെ പുറത്ത് വലിയ കോമരത്തിൻ്റെയും ചെറിയ കോമരത്തിൻ്റെയും സങ്കൽപ്പങ്ങളും നിലനിൽക്കുന്നു. ചെറിയ കുളവും ,കാഞ്ഞിരവും,നാഗസങ്കൽപ്പവും,പുറ്റും സംരക്ഷിച്ചു പോരുന്നുണ്ട് ക്ഷേത്രത്തിൽ. ക്ഷേത്രോത്സവ ചടങ്ങുകൾ ഫെബ്രുവരി 13മുതൽ വഴിപാട് വിളക്കോട് കൂടിയാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 21നും 22നും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ നടന്നു. കുംഭം 10ന് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളോട് കൂടിയാണ് ഉത്സവം അവസാനിച്ചത്. ക്ഷേത്രത്തോട് ചേർന്നു 2 പാതാളം ഉണ്ട് (ചെറിയ പാതാളം, വലിയ പാതാളം ).ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇവിടെയും ചടങ്ങുകൾ നടക്കാറുണ്ട്.

