വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

  • കരിയർ ഗൈഡൻസ് ക്ലാസും നടത്തി

സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ അണേല, കുറുവങ്ങാടിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തുകയും ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീമതി ബിന്ദു അധ്യക്ഷത വഹിച്ചു. ഇ. സഹജാനന്ദൻ സ്വാഗതവും സി. പി. ആനന്ദൻ നന്ദിയും പറഞ്ഞു. സുരേന്ദ്രൻ പി .ടി, സൗദാമിനി, ശ്രീലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമുഖ ട്രെയിനർമാരായ സി. അജിത് കുമാർ, പി .ഹേമപാലൻ എന്നവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )