
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അനുമോദിച്ചു
- ബാലുശ്ശേരി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്
ബാലുശ്ശേരി :വിവിധ മേഖല കളിൽ പ്രവർത്തിക്കുന്നവരെ ബാലുശ്ശേരി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മികച്ച കർഷകനുള്ള ഉപഹാരം ഒ.ടി. രാഘവൻ, കലാസാഹിത്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഗംഗാധരൻ കിടാവ്, മികച്ച പൊതുപ്രവർത്തകനുള്ള ഉപഹാരം മനോജ് കുന്നോത്ത് എന്നിവർക്ക് സംഘം പ്രസിഡന്റ് കെ. രാ മചന്ദ്രൻ നൽകി. ചടങ്ങിൽ പി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്തംഗം ഹരീഷ് നന്ദനം, വി.സി. വിജയൻ, സംഘം സെക്രട്ടറി എം. സുജനി, വി.പി. വിനോദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News