
വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂത്തു ; കാണാനെത്തി ജനക്കൂട്ടം
- വർഷങ്ങളായി ഈ മരത്തിൽ കൊന്നപ്പൂക്കൾ വിരിയുമ്പോൾ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി ചിത്രങ്ങൾ പകർത്തുന്ന പതിവുണ്ട്
കൊയിലാണ്ടി: വിഷു ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കൊയിലാണ്ടി മാരാം മുറ്റം റോഡിലെ കണിക്കൊന്നമരം വീണ്ടും പൂത്തു നിറഞ്ഞ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. വർഷങ്ങളായി ഈ മരത്തിൽ കൊന്നപ്പൂക്കൾ വിരിയുമ്പോൾ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി ചിത്രങ്ങൾ പകർത്തുന്ന പതിവുണ്ട്. മഞ്ഞ നിറത്തിൽ തഴച്ച് നിൽക്കുന്ന പൂക്കളാൽ മരമൊട്ടാകെ അലങ്കരിക്കപ്പെട്ടത് പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. വിഷുവിനോടനുബന്ധിച്ച് കണിക്കൊന്നയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഈ കാഴ്ച കാണാൻ എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്.

മുമ്പ് ഹോസ്പിറ്റൽ അധികൃതർ ഈ മരത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നടപടി പിന്‍വലിക്കേണ്ടിവന്നിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും പാരമ്പര്യത്തിന്റെ നിലനിൽപ്പിനുമായി നാട്ടുകാർ ഒരുമിച്ച് നിലകൊണ്ടതിനാൾ ഈ സുന്ദര കാഴ്ച ഇന്നും നിലനിൽക്കുന്നു.
