
വൃക്ക മാറ്റിവെക്കണം; കൈകോർക്കാം ബിജുവിന് വേണ്ടി
- ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണ്
കീഴരിയൂർ സ്വദേശി വലിയേട്ട് മീത്തൽ ബിജു(കാക്രാട്ട് കുന്നുമ്മൽ) വിന്റെ ജീവിതം ഇനി മുന്നോട്ടു പോകണമെങ്കിൽ വൃക്ക മാറ്റിവെക്കണം . വൃക്ക മാറ്റി വെക്കാനുള്ള 40 ലക്ഷം രൂപയ്ക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് ബിജുവും കുടുംബവും. ഗുരുതര വൃക്ക രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ബിജു. ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണ് .
ഓട്ടോ ഡ്രൈവറായ ബിജുവിന്റെ കുടുംബം ഭാര്യയും രണ്ടു വിദ്യാർത്ഥികളായ പെൺമക്കളും അടങ്ങിയതാണ്. നിർദ്ധരരായ ഈ കുടുംബത്തിനു ലക്ഷങ്ങളുടെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ബിജുവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ചികിത്സാ കമ്മിറ്റി രൂപീകരിച്ചു. സ്ഥലം എം.പി.കെ.മുരളീധരൻ എം.എൽ.എ.ടി.പി.രാമകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് , കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മലടീച്ചർ ബ്ലോക്ക് മെമ്പർ സുനിതബാബു, എം.എം.രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളായും ചികിത്സ കമ്മിറ്റിയുടെ കൺവീനറായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. സുനിലിനെയും ചെയർമാനായി നൗഫൽ കെ. ടി യെയും ട്രഷററായി സി.ഹരീന്ദ്രൻമാസ്റ്ററേയും തിരഞ്ഞെടുത്തു. കീഴരിയൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ എക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ : Bank Account No:40223101080261
IFSC KLGB0040223
കേരള ഗ്രാമീൺ ബാങ്ക്
കീഴരിയൂർ ബ്രാഞ്ച്