
വേനൽ കടുക്കുന്നു, ഒപ്പം അമീബ ഭീഷണിയും
- ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം :സംസ്ഥാനത്ത് വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജലാശയങ്ങൾ വഴി പടരുന്ന അമീബിക് എൻസെഫലൈറ്റിസിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി തുടങ്ങിയ സൂക്ഷ്മജീവികളാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത്.

സാധാരണയായി ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ,മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് ഇവ വളരുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ നേരിട്ട് മസ്തിഷ്കത്തെ ബാധിക്കുകയും ആരോഗ്യനില അതിവേഗം വഷളാക്കുകയും ചെയ്യുന്നു.
CATEGORIES News
