മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പ്രമേയം; 73 എംപിമാർ നോട്ടീസ് ഒപ്പിട്ടു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പ്രമേയം; 73 എംപിമാർ നോട്ടീസ് ഒപ്പിട്ടു

  • ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘രാജ്യത്തോടുള്ള അഭിസംബോധനയ്ക്കെതിരെ’ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പിച്ചതായി റിപ്പോർട്ട്.മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ ‘തുടർച്ചയായ പക്ഷപാതപരമായ അസമത്വം’ കാണിക്കുന്നു എന്നതാണ് സിഇസിക്കെതിരെയുള്ള പുതിയ ആരോപണം. 50അംഗങ്ങളുടെ ഒപ്പുകളാണ് ഇതിനായി വേണ്ടത്, എന്നാൽ 73 രാജ്യസഭാ എംപിമാരാണ് ഇത്തവണ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, ടിഎംസി, എസ്‌പി, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യുബിടി), എൻസിപി (എസ്‌പി), ആർജെഡി, ഐയുഎംഎൽ, കൂടാതെ സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളിലെയും അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളതായി പിടിഐ റിപ്പോർട്ട് ചെയ്തു.പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘രാജ്യത്തോടുള്ള അഭിസംബോധനയ്ക്കെതിരെ’ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. വിവിധ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആശങ്കകളെ പരാമർശിച്ചുകൊണ്ടുള്ളതാണ് നോട്ടീസിന്റെ ഉള്ളടക്കം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )