
ശബരിമല വെർച്ച്വൽ ക്യൂ ബുക്കിംങ്ങ് നിയന്ത്രണം നീക്കി ദേവസ്വം ബോർഡ്
- വെർച്ചൽ ക്യൂവിൽ ആയാലും മറ്റ് രീതിയിലായാലും ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു
തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്ചൽ ക്യൂവിൽ ആയാലും മറ്റ് രീതിയിലായാലും ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. സാധാരണ ഭക്തർക്ക് തടസമുണ്ടാകരുതെന്ന ഹൈക്കോടതി നിർദേശം കൃത്യമായി പാലിച്ച് മുന്നോട്ടു പോകും.

വരുന്ന ഭക്തർക്ക് മുഴുവൻ ദർശനം നടത്താൻ സാധിക്കുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 19, 20 തീയതികളിലെ വെർച്ച്വൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. 19,20 തീയതികളിൽ ഭക്തർക്ക് ദർശനത്തിന് സ്ലോട്ട് ബുക്ക് ചെയ്യാനാകും.
CATEGORIES News
