
ശാരികയെ അലയൻസ് ക്ലബ്ബ് അനുമോദിച്ചു
- കൊയിലാണ്ടി കീഴരിയൂർ സ്വദേശിനിയാണ്
കൊയിലാണ്ടി: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയെ കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു. പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അധ്യക്ഷനായി. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, വി.പി. സുകുമാരൻ, രാഗം മുഹമ്മദ് അലി, വി.ടി. അബ്ദുറഹിമാൻ അലി അരങ്ങാടത്ത്, പി.കെ. ശ്രീധരൻ എ.വി. ശശി, കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News