സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി

സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി

  • പൊതുവിദ്യാഭ്യാസ വകുപ്പിലെ കാലാവധി പൂർത്തിയാകുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ.

തിരുവനന്തപുരം:സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി.പൊതുവിദ്യാഭ്യാസ വകുപ്പിലെ കാലാവധി പൂർത്തിയാകുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ. ഒരു പ്രത്യേക കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് ചില പ്രത്യേക ലിസ്റ്റുകൾ മാത്രം തിരഞ്ഞെടുത്ത് നീട്ടുന്നത് നിയമതടസ്സങ്ങൾക്ക് വഴിവെക്കുമെന്നാണ് പിഎസ് സി വ്യക്തമാക്കിയത്.

ഒന്നുകിൽ ആ കാലയളവിൽ അവസാനിക്കുന്ന മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ദീർഘിപ്പിക്കണം, അതല്ലാതെ നിശ്ചിത എണ്ണം ലിസ്റ്റുകൾ മാത്രം വേർതിരിച്ച് നീട്ടി നൽകാനാകില്ലെന്നും കമ്മീഷൻ അറിയിച്ചു. പ്രത്യേക റാങ്ക് ലിസ്റ്റുകൾ മാത്രം നീട്ടുന്നതിൽ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎസ് സി നിലപാട് വ്യക്തമാക്കിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )