ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം

ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം

  • ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം. ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അദ്ദേഹത്തിന്റെ ഭാര്യയും മകളും ആശുപത്രിയിലായിരുന്നു. അതിനാൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൊച്ചുമകൾ വീട്ടിലെത്തി നോക്കുമ്പോൾ കതക് അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് വീട്ടുകാരെത്തി പരിശോധിക്കുമ്പോൾ, കൈയും കാലും കൂട്ടിക്കെട്ടി നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ തുണി കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകൾ അടക്കം നാലുപേരിലേക്ക് എത്തിയത്. പെൺകുട്ടിയെ കൂടാതെ മറ്റു മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്. വീട്ടിലെ സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഐ ഫോൺ വാങ്ങിക്കുന്നതിനു വേണ്ടിയാണ് 13 കാരി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകുന്നത്.വീട്ടിൽ നടന്ന സംഭവങ്ങൾ അക്രമം നടത്തിയ കൗമാര സംഘം പെൺകുട്ടിയെ വീഡിയോ കോളിലൂടെ കാണിച്ചു കൊടുത്തതായും പൊലീസ് സൂചിപ്പിക്കുന്നു. പിടിയിലായ മറ്റു മൂന്നുപേർ 17 വയസ്സിൽ താഴെ പ്രായം വരുന്നവരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )