ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡുമായി ആന്തട്ട ഗവ:യുപി സ്കൂൾ

ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡുമായി ആന്തട്ട ഗവ:യുപി സ്കൂൾ

  • പഠനം ഇനി മികവുറ്റതാകും

കൊയിലാണ്ടി :ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം മികവുറ്റതാക്കാൻ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി സ്കൂളിലൊരുങ്ങി. സ്കൂളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് ക്ലാസ് മുറിയെ കൂടുതൽ ആകർഷകമാക്കുന്നു.

ഒരു ലക്ഷം രൂപയാണ് ബോർഡിന്റെ വില. മുൻ ഹെഡ്മാസ്റ്റർ എം. ജി. ബൽരാജാണ് വിദ്യാർഥികളുടെ പഠന മികവിനായി ബോർഡ് സമ്മാനിച്ചത്. ആധുനിക കാലത്ത് പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ ഏറെ സഹായകമായ ഉപകരണമാണിതെന്നും ഒട്ടേറെ സാധ്യതകൾ ഉള്ള ഒരു ഡിജിറ്റൽ ഡിവൈസ് എന്ന നിലയിൽ വലിയ പ്രാധാന്യമാണ് ബോർഡിനുള്ളതെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. ജുബീഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പിടിഎ പ്രസിഡണ്ട് എ ഹരിദാസ് അധ്യക്ഷനായി.എസ്എംസി ചെയർമാൻ മധു കിഴക്കയിൽ, എസ്എസ്ജി ചെയർമാൻ എം. കെ. വേലായുധൻ, ഹെഡ്മാസ്റ്റർ സി. അരവിന്ദന്‍, പിടിഎ, എംപിടിഎ നിർവാഹക സമിതി അംഗങ്ങൾ, അധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )