
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ചു
- പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്
കൊയിലാണ്ടി: അമ്മയും മൂന്നുമാസം പ്രായമായ കുഞ്ഞും കിണറ്റിൽ വീണു മരിച്ചു.
മുചുകുന്ന് കൊയിലോത്തുംപടി
സ്വദേശി വിനീഷിന്റെ ഭാര്യ ഗ്രീഷ്മ (36)യും, മൂന്ന് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. കല്പത്തൂരിൽ ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കിണറ്റിലാണ് വീണത്. പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്. അച്ഛൻ: പരേതനായ കുട്ടി കൃഷ്ണൻ, അമ്മ: ഗിരിജ,
സഹോദരി: ആതിര.
CATEGORIES News