അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്‌ജർ പുറപ്പെട്ടു

അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്‌ജർ പുറപ്പെട്ടു

  • തിരച്ചിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞാഴ്ച‌ അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിക്കുന്നു. തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഡ്രഡ്‌ജർ പുറപ്പെട്ടു. ഡ്രഡ്‌ജർ ഇന്ന് വൈകീട്ടോടെ കാർവാർ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.

കാർവാറിൽ എത്തിയാലുടൻ ദൗത്യം സംബന്ധിച്ച അവലോകനയോഗം ചേരും. പിന്നീട് ഡ്രഡ്‌ജർ ഷിരൂരിലേക്ക് എത്തിക്കും. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കാനാകൂ. അതുകൊണ്ടുതന്നെ അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്‌ച പുനരാരംഭിക്കാൻ സാധിക്കും. തിരച്ചിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞാഴ്ച‌ അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ്പൂർണമായി സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )