
അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ
- വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു
പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി – പേരാമ്പ്ര റോഡിലും ബീച്ച് റോഡിലും നടത്തിയ പരിശോധനയിലാണ് മത്സ്യവും ഉപകരണങ്ങളും പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗവും പയ്യോളി പൊലീസും ചേർന്നാണു പരിശോധന നടത്തിയത്.
പാതയോരത്തെ അനധികൃത മത്സ്യ വിപണനവുമായി ബന്ധപ്പെട്ട് കർശന നടപടികൾക്ക് ആരോഗ്യ വിഭാഗം തയാറാകുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് നടപടി.
CATEGORIES News