
മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
- ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രകാശനം ചെയ്തു
ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23,24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രകാശനം ചെയ്തു.പി.നാരായണൻ ഏറ്റുവാങ്ങി. മൂന്നാം വാർഡ് മെമ്പർ ടി.എം.രജുല അധ്യക്ഷയായി. രണ്ടാം വാർഡ് മെമ്പർ എ.വി.ഉസ്ന,ലോഗോ ഡിസൈൻ ചെയ്ത സാനുലക്ഷ്മണൻ,
കെ.പി.പ്രഭാകരൻ,
വീക്കുറ്റിയിൽ രവി, വി.വി. സുരേഷ്, മൊയ്തീൻ ഹാജി കൊയിലോത്ത്,ശ്രീനിവാസൻ കുനിയിൽ, വിശ്വൻ ചെല്ലട്ടംകണ്ടി, ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ,രവീന്ദ്രൻ ചാത്തോത്ത്, രാമചന്ദ്രൻ പനാട്ട്,
പി.കെ. തുഷാര മുഹമ്മദ് റയ്ഹാൻ എന്നിവർ പ്രസംഗിച്ചു.
CATEGORIES News