
ജാതി സെൻസസുമായി സമുദായ സംഘടന
- സമുദായത്തിൻ്റെ അപെക്സ് കൗൺസിലാണ് ജാതി സെൻസസിന് തുടക്കം കുറിച്ചതെന്ന് കൗൺസിൽ ഭാരവാഹികൾ
കൊയിലാണ്ടി :സംസ്ഥാനത്ത് ആദ്യമായി സ്വന്തം നിലയിൽ ജാതി സെൻസസുമായി ഈഴവാത്താ കാവുതീയ്യ സമുദായം. സമുദായത്തിൻ്റെ അപെക്സ് കൗൺസിലാണ് ജാതി സെൻസസിന് തുടക്കം കുറിച്ചതെന്ന് കൗൺസിൽ ഭാരവാഹികളായ വസന്ത് രാജ്, ശ്രീകുമാർ, സംവിധായകൻ സി.ആർ അജയ് കുമാർ, സജീവ് പാല, ബോബൻ തമ്പി എന്നിവർ അറിയിച്ചു.

ആലപ്പുഴ മോഡൽ ജില്ലയായി പ്രഖ്യാപിച്ചു കൊണ്ട് ഇതിനകം വയനാട് ഒഴിച്ച് എല്ലാ ജില്ലകളിലും 20% പൂർത്തീകരിച്ച് കോഴിക്കോട് ജില്ലയിൽ 4000 പേർ ജാതി സെൻസസിൻ്റെ ഭാഗമായി.ജനുവരി രണ്ടാം വാരത്തിൽ തിരുവനന്തപുരത്ത് വെച്ച് ഈഴവാത്ത കാവുതീയ്യ സമുദായം സമ്പൂർണ ജാതി സെൻസസ് നടത്തിയ സമുദായമായി പ്രഖ്യാപിക്കുമെന്ന് സെൻസെസിന്റെ സംസ്ഥാന തല ചുമതലയുള്ള മണിബാലൻ അറിയിച്ചു.
CATEGORIES News