സ്മരണാഞ്ജലി നടത്തി

സ്മരണാഞ്ജലി നടത്തി

  • പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു

കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ .ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് എൻ.എം.നാരായണൻ അധ്യക്ഷത വഹിച്ചു ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി.ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി .കെ മോഹനൻ , കെ .എം ബാലകൃഷ്ണൻ ടി .എം .ഷീജ ,പി. കെ .ശങ്കരൻ എന്നിവർ സംസാരിച്ചു. ഉഷ ബാലകൃഷ്ണൻ സ്വന്തം കവിത അവതരിപ്പിച്ചു കൊണ്ടാണ് സമർപ്പണം നടത്തിയത്. തുടർന്ന് പ്രാദേശികകലാകാരന്മാർ ഒരുക്കിയ കലാപരിപാടികൾ നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )