നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ അന്തരിച്ചു

നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ അന്തരിച്ചു

  • നാടക സംവിധായകൻ, നടൻ, ചിത്രകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

അയനിക്കാട്:അയനിക്കാട് മമ്പറംഗേറ്റിൽ നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ (80) (റിട്ടയേർഡ് വില്ലേജ് ഓഫീസർ )അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.നാടക സംവിധായകൻ, നടൻ, ചിത്രകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഒ പി കെ എം കലാസമതി കൊയിലാണ്ടി, ഇരിങ്ങൽ സരസ്വതി കലാലയം തുടങ്ങിയവയുടെ സജീവ പ്രവർത്തകനായിരുന്നു. നിരവധി കലാസമിതികൾക്കു വേണ്ടി ധാരാളം അമേച്ചർ നാടകങ്ങൾ സംവിധാനം നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.കളരിപ്പടി മമ്പറം ഗേറ്റിലെ ശ്രീ ഭഗവതിക്കോട്ടക്കൽ ദേവീ ക്ഷേത്രസമിതിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ :സതി. മക്കൾ: സിന്ധു, സന്ധ്യാംബിക, സനൂജ് .മരുമക്കൾ: ബൽരാജ് (കോഴിക്കോട്), മധുസൂദനൻ (പേരാമ്പ്ര),സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )