കൊരയങ്ങാട് തെരുഭഗവതി താലപ്പൊലി മഹോത്സവം; മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി
- പിടിയാനകളെ വെച്ച് മലബാറിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത്
കൊയിലാണ്ടി:മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന്റെ താലപ്പൊലിദിവസമായ ഇന്നു രാവിലെയാണ് ക്ഷേത്രമൈതാനിയിൽ പിടിയാനകൾക്കായി ആനയൂട്ട് നടത്തിയത് .പിടിയാനകളെ വെച്ച് മലബാറിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത്. ഗജറാണിമാരായ കളിപ്പുരയിൽ ശ്രീദേവി, ഉഷശ്രീ ബാലുശ്ശേരി, പള്ളിക്കൽ ബസാർ മിനിമോൾ, വടക്കേ കരറാണി. ഉമാമഹേശ്വർ മഠം ഉമാദേവി, തുടങ്ങിയ ആനകളാണ് എത്തിയത്.

കാലിക്കറ്റ് ടെക്സ്റ്റൈൽസ് ശിവൻ, റോബിഷ് വടകര, ഒ.കെ.ബാലകൃഷ്ണൻ, കെ.കെ. വിനോദ്, വി.മുരളി കൃഷ്ണൻ, രസ്ജിത് ലാൽ , ആർ, സുധീഷ്, പി.കെ. സുമിത് , എസ്. അഭിമന്യൂ തുടങ്ങിയവർ ആനയൂട്ടിന് നേതൃത്വം നൽകി.
CATEGORIES News
