കോഴിക്കോട് പെൺവാണിഭകേന്ദ്രം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട് പെൺവാണിഭകേന്ദ്രം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

  • രണ്ടുപേർ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം

കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ അഞ്ചോളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ രണ്ടുപേർ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലാണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് പ്രതി പുറത്ത് പോയിരുന്നത്. ഒരു ദിവസം ഇയാൾ ഫോൺ സംസാരത്തിൽ മുഴുകി വാതിൽ പൂട്ടാതെ ടെറസിലേക്ക് നടന്നുപോയ തക്കം നോക്കിയാണ് പെൺകുട്ടി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടു.
സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ് നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )