
പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനു മുകളിൽ മതിൽ ഇടിഞ്ഞുവീണു
- കാറിന്റെ മുൻവശം പൂർണമായും തകർന്നു
കോഴിക്കോട്: മാവൂർ പൈപ്പ് ലൈൻ ജങ്ഷന് സമീപം ഓഡിറ്റോറിയത്തിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് കാർ പൂർണമായും തകർന്നു. ഇന്നലെ(24-5-2025) രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തൽ രജീഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ. ശക്തമായ മഴയെ തുടർന്ന് പാർക്കിങ് ഏരിയയോട് ചേർന്നുള്ള പതിനഞ്ച് മീറ്റർ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതിൽ ഇടിഞ്ഞ് വീഴുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന കൂറ്റൻ കല്ലുകളും കാറിനു മുകളിൽ പതിച്ചു. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്
CATEGORIES News