കോട്ടയിൽ ക്ഷേത്രക്കാവിൽ വൃക്ഷ തൈ നടലും ശുചീകരണവും

കോട്ടയിൽ ക്ഷേത്രക്കാവിൽ വൃക്ഷ തൈ നടലും ശുചീകരണവും

  • കോട്ട കോവിലകം ക്ഷേത്രം മാനേജർ വയങ്ങോട്ട് സോമശേഖരനും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുഷ്പാലയം അശോകനും ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു

മുചുകുന്നു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുചുകുന്ന് കോട്ടയിൽ ക്ഷേത്രക്കാവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യലും കാവിൽ വൃക്ഷത്തൈ നടുകയും ചെയ്തു. കോട്ട കോവിലകം ക്ഷേത്രം മാനേജർ വയങ്ങോട്ട് സോമശേഖരനും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുഷ്പാലയം അശോകനും ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു.

മൈക്രോപ്ലാസ്റ്റിക് ഉയർത്തുന്ന ഭീഷണികൾ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് രവീന്ദ്രൻ അനശ്വരയും കാവ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ തെക്കേടത്തും സംസാരിച്ചു. തുടർന്ന് സദാനന്ദൻ കെ പ്രദീപൻ വി. കെ നിഷിത.ടി പുഷ്പലത കെ എം തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )