ഇസ്രായേലിൽ ഇറാന്റെ പ്രത്യാക്രമണം ശക്തം

ഇസ്രായേലിൽ ഇറാന്റെ പ്രത്യാക്രമണം ശക്തം

  • വ്യോമാക്രമണത്തിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നു.

ടെൽ അവീവ്:ഇസ്രായേലിൽ കനത്ത മിസൈൽ ആക്രമണം തുടരുന്ന ഇറാൻ മുന്നൂറിലേറെ മിസൈലുകൾ വർഷിച്ചതായി സൂചന. ഇറാന്റെറെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്റാഈൽ സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി ടെൽ അവീവിൽ ശക്തമായ ആക്രമണമാണു നടന്നത്. ഇസ്‌റാഈലി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു എന്ന് ഇറാൻ അവകാശപ്പെട്ടു. 17 പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റർ അരികെ ഉൾപ്പെടെ ഇറാൻ ആക്രമണം നടത്തിയതായി ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്റാഈലിൽ പട്ടാള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാൻ അറിയിച്ചു. ടെൽ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു. ഇസ്രയേൽ ഇറാൻ ആക്രമണം സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നു.

ടെൽ അവീവിലാകെ കനത്ത പുക ഉയരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. മിസൈലിനെ തടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ ആളപായമില്ലെങ്കിലും ഏഴുപേർക്ക് പരുക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

ഇസ്രായേൽ ഇറാനിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇറാനിൽ ആക്രമണം നടത്തിതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിൽ ഫോർദോ ആണവകേന്ദ്രമാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത‌ത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )