
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘സർഗ്ഗച്ചുവര് ‘ ഉദ്ഘാടനം ചെയ്തു
- പരിപാടി പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു
ചിങ്ങപുരം :വൻമുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ “സർഗ്ഗച്ചുവര് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന “സർഗ്ഗച്ചുവര്” വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ്.പരിപാടി പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിദ്യാരംഗം ലീഡറും, വിദ്യാർത്ഥിയുമായ എം .കെ വേദ അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വായനോത്സവത്തിനും ഇതോടനുബന്ധിച്ച് തുടക്കമായി.

ഒന്നാം ക്ലാസ് ലീഡർ അലൈന നൗമിയും, മാതാവും ചേർന്ന് ഇബ്രാഹിം തിക്കോടിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.രണ്ടാം ക്ലാസിലെ ക്ലാസ് ലൈബ്രറിക്ക്, ക്ലാസ് ലീഡർ ഷേഹനംറ ലൈബ്രറി റജിസ്റ്റർ ഏറ്റു വാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക എൻ. ടി. കെ സീനത്ത്, വിദ്യാരംഗം കോഡിനേറ്റർ വി.ടി ഐശ്വര്യ, എസ്.ആർ.ജി കൺവീനർ പി .കെ അബ്ദുറഹ്മാൻ, സി. ഖൈറുന്നീസ്സബി, വി.ടി.ഐശ്വര്യ, പി.നൂറുൽ ഫിദ, അശ്വതി വിശ്വൻ എന്നിവർ പങ്കെടുത്തു. എ.എസ്. ശ്രിയ സ്വാഗതവും, എസ്.അദ്വിത നന്ദിയും രേഖപ്പെടുത്തി.