തൊട്ടാൽ പൊള്ളും സ്വർണവില കുതിക്കുന്നു

തൊട്ടാൽ പൊള്ളും സ്വർണവില കുതിക്കുന്നു

  • ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് വ്യാപാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 80,000 ത്തോട് അടുക്കുന്നു. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചാണ് സ്വർണവിലയുടെ കുതിപ്പ്. ഈ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 80,000 കടക്കും. ഇതോടെ പണിക്കൂലിയടക്കം ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 82,400 രൂപയെങ്കിലും നൽകേണ്ടി വരും.


ഇന്നലത്തെ കുതിപ്പ് ഇന്നും തുടരുകയാണ്. ഇന്ന് പവന് 640 രൂപ കൂടി 79,560 രൂപയിലാണ് വ്യാപാരം. അതായത് 80,000 എത്താൻ ഇനിവേണ്ടത് വെറും 440 രൂപ മാത്രം. ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് വ്യാപാരം. ഈ മാസത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. അതിലുപരി സർവകാല റെക്കോർഡുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )