ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു

ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു

  • ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് : മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എം.കെ.മുനീർ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, ഓരോരുത്തരുടെയും പ്രാർഥനകൾ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു നിന്നുവെന്ന് മുനീർ പറയുന്നു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും മുനീർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )