വജ്ര ജൂബിലി നിറവിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്

വജ്ര ജൂബിലി നിറവിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്

  • വിവിധ കാലഘട്ടത്തിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മ വിപുലപ്പെടുത്തി, അവരെ കോളേജിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

ഗവ. ആർട്സ് & സയൻസ് കോളേജ്

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് നേട്ടങ്ങളുടെ അറുപതുവർഷം പൂർത്തിയാക്കുന്നു. മലബാർ മേഖലയിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനു വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകിയാണ് ആർട്സ് ആന്റ് സയൻസ് കോളേജ് ചരിത്രം സൃഷ്ടിച്ചത്. ആർട്സ് കോളേജിന്റെ വൈവിദ്ധ്യമേറിയ അനുഭവങ്ങളുടെ കരുത്തിൽ വളർന്ന വിദ്യാർഥികൾ ഇന്ന് ലോകത്തെമ്പാടുമുണ്ട്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയ്ക്ക് ഇന്ധനമായിത്തീർന്ന ആർട്സ് കോളേജിന്റെ അറുപതുകൊല്ലത്തെ ചരിത്രം അടയാളപ്പെടുത്താനുള്ള ശ്രമമായി വിപുലമായ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി മഹാസംഗമം മെയ് 1 ന് നടക്കും.

കോഴിക്കോട്ട് ഒരു സർക്കാർ കോളേജ് വേണമെന്ന ജനകീയ ആവശ്യം പരിഗണിച്ച് കേരളസർവകലാശാലയ്ക്ക് കീഴിൽ 1964 ആഗസ്റ്റ് 10ന് നഗര ഹൃദയത്തിൽ ഗവ. ട്രെയിനിംഗ് കോളേജിലെ രണ്ടു ക്ലാസ്സ്‌മുറികളിലായി കോളേജ് പ്രവർത്തനമാരംഭിച്ചു. ഗവ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന പ്രൊഫസർ കരിമ്പുഴ രാമകൃഷ്ണൻ ആയിരുന്നു ആർട്സ് കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ . 1968ൽ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നപ്പോൾ കോളേജ് സർവകലാശാലയ്ക്ക് കീഴിലേക്ക് മാറി. 1970 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന മീഞ്ചന്തയിലെ കെട്ടിടത്തിലേക്ക് കോളേജ് പ്രവർത്തനം മാറ്റിയത്. ഈവ്നിങ്ങ് കോളേജിന്റെതായ ഒരു ചരിത്രം കൂടി ആർട്സിന് സ്വന്തമായുണ്ട്. 1991 ലാണ് ഈവ്നിങ്ങ് കോളേജ് പ്രവർത്തനം അവസാനിപ്പിച്ചത്.
പകൽ മുഴുവൻ ജോലി ചെയ്ത് വൈകുന്നേരം പഠിക്കാനെത്തുന്ന ഒരുപാടുപേരുടെ ആശ്രയമായിരുന്നു ഈവ്നിങ്ങ് കോളേജ്.

ജൂനിയർ കോളേജായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 13 ബിരുദകോഴ്സുകളാണുള്ളത് – മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി , സാമ്പത്തികശാസ്ത്രം, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കോമേഴ്‌സ്. 8 ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട് –
ഹിന്ദി, മലയാളം,ഇംഗ്ലീഷ്, ഫിസിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, സാമ്പത്തികശാസ്ത്രം, കോമേഴ്‌സ് എന്നിവ. ഹിന്ദി,മലയാളം, ചരിത്രം, സാമ്പത്തികശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കോമേഴ്സ് എന്നീ ഏഴ് വിഭാഗങ്ങളിലായി ഗവേഷണസെന്ററുകളും പ്രവർത്തിക്കുന്നു.

കോളേജിന്റെ അക്കാദമിക്ക് നിലവാരം ഉയർത്തിയും, ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചും National Assessment and Accreditation Council അംഗീകാരo (NAAC) നേടി എടുക്കുകയാണ് വജ്ര ജൂബിലി വർഷത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന ലക്ഷ്യം. ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിനെ ഒരു എഡുക്കേഷണൽ ഹബ് ആക്കി ഉയർത്തുന്നതിന് ഇത് വഴിയൊരുക്കും.

കോളേജിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിനായി പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞാൽ National Assesment and Accreditation Council (NAAC) ന്റെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അതോടെ കോളേജിന്റെ നിലവാരം ഉയരുക മാത്രമല്ല, പുതിയ കോഴ്സുകൾ ആരംഭിക്കാനും, പഠനമികവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനും വഴിയൊരുങ്ങുകയും ചെയ്യും. വികസന പദ്ധതി നിർദ്ദേശങ്ങൾ യാഥാർഥ്യമാക്കുന്നതിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി കഴിഞ്ഞ മാസം എളമരം കരീം എംപി യുടെ നേതൃത്വത്തിൽ ആർട്സ് കോളേജിൽ യോഗം സംഘടിപ്പിച്ചിരുന്നു.

മഹാസംഗമം മെയ് 1 ന്

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി OLD STUDENTS ASSOCIATION
Govt. Arts & Science College, Kozhikode എന്ന പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ പരമാവധി പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ച് 2024 മെയ് ഒന്നിന് കോളേജ് കാമ്പസിൽ മെഗാ അലുമ്നി മീറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആർട്സ്
കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മഹാസംഗമം സംഘടിപ്പിക്കുന്നത്. വിവിധ കാലഘട്ടത്തിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മ വിപുലപ്പെടുത്തി, അവരെ കോളേജിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

പൂർവ വിദ്യാർഥികൾക്ക് ബന്ധപ്പെടാനുള്ള
വാട്സ് ആപ് നമ്പറുകൾ : 9633133900 , ജനറൽ കൺവീനർ- പ്രഭാകരൻ.പി.എം

9895283939, കൺവീനർ-വിശ്വാസ് വിശ്വം.കെ.സി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )