
അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും; നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്
- കുവൈത്ത് ഇ-വിസ സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാൻ സാധിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ്.

വിസകളും റെസിഡൻസി പെർമിറ്റുകളും ഇനി എളുപ്പത്തിൽ ലഭിക്കും. ‘കുവൈത്ത് ഇ-വിസ’ സംവിധാനം വഴി ഒരു വിസ അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാൻ സാധിക്കും. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുന്നതിനാൽ രാജ്യത്തിന്റെ ഇന്നത്തെ യാഥാർത്ഥ്യം മുന്നേ ഉള്ളതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും ശൈഖ് ഫഹദ് അൽ-യൂസഫ് അറിയിച്ചു
CATEGORIES News
