
കലോത്സവം മൂന്നാം ദിവസവും വൈവിധ്യമാർന്ന മാത്സരങ്ങൾ
- അത്യന്തം ആവേശോജ്ജ്വലമായ മത്സരമാണ് ഓരോ സ്കൂളുകളും കാഴ്ച വയ്ക്കുന്നത്.

കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം നവംബർ 24,25,26, 27,28 തീയതികളിലായികൊയിലാണ്ടിയിൽ നടക്കുന്ന കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വേദി 1 മഹാത്മയിൽ സംഘ നൃത്തവും,

വേദി 17 ഖേദയിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തവും,വേദി 2 സബർമതിയിൽ ഹയർ സെക്കൻ്ററി വിഭാഗം മൂകാഭിനയവും നടക്കുന്നു.

അത്യന്തം ആവേശോജ്ജ്വലമായ മത്സരമാണ് ഓരോ സ്കൂളുകളും കാഴ്ച വയ്ക്കുന്നത്. ഓരോ വേദിയിലെയും മത്സരം കാണാൻ നിരവധി പേരാണ് ഉള്ളത്.
CATEGORIES News
