
എസ്ഐആറിന്റെ പേരിൽ തട്ടിപ്പ്; സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്
- വാട്ട്സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ എസ്ഐആർ ഫോം പൂരിപ്പിച്ച് നൽകാമെന്ന വ്യാജേന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുന്നുണ്ട്
തിരുവനന്തപുരം: ഓൺലൈൻ ഫോം പൂരിപ്പിക്കൽ, സർവേ എന്നിവയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകി നടത്തുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. എസ്ഐആർ ഫോം പൂരിപ്പിച്ച് തരാമെന്ന വ്യാജേന പണം തട്ടുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കരുതെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വാട്ട്സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ എസ്ഐആർ ഫോം പൂരിപ്പിച്ച് നൽകാമെന്ന വ്യാജേന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുന്നുണ്ട്. ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിങ് വിവരങ്ങൾ, എസ്എംഎസ്, ഒടിപി, കോൺടാക്റ്റ് ലിസ്റ്റ് എന്നിവ തട്ടിപ്പുകാർക്ക് പൂർണമായും ചോർത്താൻ സാധിക്കും.
CATEGORIES News
