
കെ.സി ശോഭിതയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം തേടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്
- കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ പി.എം നിയാസിന്റെ തോൽവി കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീൺ കുമാർ.
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് കൗൺസിലർ കെ.സി ശോഭിതക്കെതിരെ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ. ശോഭിതയുടെ എഫ്ബി പോസ്റ്റ് അനാവശ്യമാണെന്നും തിരുത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശോഭിതയോട് ഡിസിസി വിശദീകരണം തേടും. പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണ്.തോൽവികളിലുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടും.അന്വേഷണം നടന്നത് പാറോപടിയിൽ മാത്രമല്ല. പാളയം, ചാലപ്പുറം, മുക്കം, കാരശ്ശേരി ഉൾപ്പെടെ വാർഡുകളിലും അന്വേഷണം നടക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ പി.എം നിയാസിന്റെ തോൽവി കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീൺ കുമാർ.

കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കെ.സി ശോഭിത ഫേസ്ബുക്ക് പോസ്റ്റുമായി രം ഗത്തെത്തിയിരുന്നു. കഴിഞ്ഞ കൗൺസിലിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ് ശോഭിത. നിയാസിന്റെ തോൽവിയുടെ പഴി തന്റെയും ഭർത്താവിന്റെയും കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭിതയുടെ ആരോപണം.
