
ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
- നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.
തിരുവനന്തപുരം : തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെലാൻ പെൻഡിംഗ് ഉള്ളതും ചിലനിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ-ചെലാൻ തീർപ്പുകൽപ്പിക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിൻതിരിപ്പിക്കുന്നത്.

ഇ- ചെല്ലാൻകേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനുള്ള ഇ- ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.
