
എൽപിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതൽ ഹോട്ടലുകൾ അടച്ചിടലിലേക്ക്
- നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത്
കൊച്ചി : സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത്. സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾ കൂടുതൽ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
CATEGORIES News
