
പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
- ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്
ധർമ്മടം : ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിച്ചത് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് . ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്.
ഇപി ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ധർമടം മണ്ഡലത്തിൽ പിണറായി വിജയനെ നേരിടാൻ യുഡിഎഫ് ഇറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി പി അബ്ദുൽ റഷീദിനെയാണ്.
CATEGORIES News
