
ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം
- പാലക്കാട് പ്രേം രാജ് മാഷാണ് പാട്ടിൽ അകുലിന്റെ ഗുരു
ചിങ്ങപുരം :ആകാശവാതിൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിങ്ങപുരം സ്വദേശി അകുൽ റാം അഭിനയിക്കുന്നു. CKGMHSS ചിങ്ങപുരം സ്കൂളിൽ 6 ക്ലാസ്സിൽ പഠിക്കുന്ന അകുൽ റാം മോണോആക്ട്, കഥാപ്രസംഗം എന്നിവയിൽ ജില്ല കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്.

പാലക്കാട് പ്രേം രാജ് മാഷാണ് പാട്ടിൽ അകുലിന്റെ ഗുരു. ചെറുപ്പം മുതൽ അകുൽ റാം കലോത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.പയ്യോളി സർവീസ് ബാങ്കിൽ വർക്ക് ചെയ്യുന്ന പുറക്കാട് കുയ്യണ്ടി രാമചന്ദ്രന്റെയും പ്രിയയുടെയും മകനാണ് അകുൽ റാം.
CATEGORIES News
