
നിർണായക നീക്കവുമായി ഡിജിസിഎ ; വിമാനക്കമ്പനികൾക്ക് കർശന നിർദേശം
- സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ.
ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒമ്പത് രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ.
പുതിയ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സർവീസ് നടത്തുന്ന കമ്പനികൾ കൃത്യമായ സുരക്ഷാ മുൻകരുതലുകളും ബദൽ പ്ലാനുകളും തയ്യാറാക്കണമെന്നു നിർദേശമുണ്ട്.
CATEGORIES News
TAGS newdelhi
