
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഫ്യുവൽ സർചാർജ് എയർ ഇന്ത്യ ഗ്രൂപ്പ് പരിഷ്കരിച്ചു
- യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ബാധകമാവുക
ന്യൂഡൽഹി: ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഫ്യുവൽ സർചാർജ് എയർ ഇന്ത്യ ഗ്രൂപ്പ് പരിഷ്കരിച്ചു. ഭൂരിഭാഗം റൂട്ടുകളിലും പുതുക്കിയ നിരക്കുകൾ ഏപ്രിൽ എട്ട് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ബാധകമാവുക.പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്വീകരിച്ച നിയന്ത്രിത നടപടികളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വില വർധനവ് 25 ശതമാനമായി മന്ത്രാലയങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര സർവീസുകൾക്കായി എയർ ഇന്ത്യ പുതിയ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
CATEGORIES News
