ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം

  • വർധിപ്പിച്ചത് 34 രൂപ

ന്യൂഡൽഹി : ഡീസലിൻ്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും റോഡ് ആൻഡ് ഇൻഫ്രാസ്ട്രചർ സെസ് 36 ആയും വർധിപ്പിച്ചു.

വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. അതേസമയം പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുമാണ് നടപടിയെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )