മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി

  • അയ്യപ്പൻ ലോട്ടറീസ് ചെയർമാനും പൊതുപ്രവർത്തകനും കൂടിയായ രജീഷ് കെ വി നിർവ്വഹിച്ചു.

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം അയ്യപ്പൻ ലോട്ടറീസ് ചെയർമാനും പൊതുപ്രവർത്തകനും കൂടിയായ രജീഷ് കെ വി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര പ്രസിഡണ്ട് അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ, ഉത്സവ വിവരങ്ങൾ, ആരാധനാ സമയങ്ങൾ എന്നിവ ഭക്തജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ചടങ്ങിൽ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. ഖജാൻജി ശ്രീജിത്ത് മാരാമുറ്റം നന്ദി രേഖപ്പെടുത്തി. പ്രദേശത്തെ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )