വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണം: എൻ.സി.പി

വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണം: എൻ.സി.പി

പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

കൊയിലാണ്ടി: കേരളത്തിലെ വൈദ്യുതി പ്രതിസ ന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് എൻ.സി.പി (എസ്.പി) കൊയിലാണ്ടി ബ്ലോക് കമ്മിറ്റി ആവശ്യപ്പെട്ടു.മഴക്കാലത്ത് പോലും പവർകട്ട് ഏർപ്പെടുത്തിയ ത് ഭാവിയിൽ വരാൻ പോകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയായാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് പരാജയപ്പെട്ട കേരള സർ ക്കാരിന്റെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് എൻ സി.പി (എസ്.പി) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

ബ്ലോക്ക് കമ്മിറ്റി പ്രസി ഡണ്ട് എം. എ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ചേനോത്ത് ഭാ സ്ക്കരൻ മാസ്‌റ്റർ, പി.കെ ബാലകൃഷ്ണൻ കിടാ വ് ജില്ല സെക്രട്ടറി സി. ജയരാജ്, എ.വി. ബാലക്യ ഷൻ, കൈനോളി ഗോപി, ടി.എം രമേശൻ പപ്പൻ പുതുക്കുടി, എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )