സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു

  • നഗരസഭ അദ്ധ്യക്ഷന്‍ ശ്രീ. യു. കെ. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ പുതിയ ഭാരവാഹികളുടെ 26ാമത് ഇന്‍സ്റ്റലേഷന്‍ സെറിമണി നടന്നു. പ്രസിഡണ്ട് ചന്ദ്രന്‍ പത്മരാഗം, സെക്രട്ടറി സുരേഷ്ബാബു ചാമേരിക്കുന്ന്, ട്രഷറര്‍ മുരളീധരന്‍, സീനിയോററ്റെ പ്രസിഡണ്ട് രേഷ്മ സജിത്ത് എന്നിവര്‍ നയിക്കുന്ന കമ്മിറ്റിയാണ് നിലവില്‍ വന്നത്. നഗരസഭ അദ്ധ്യക്ഷന്‍ ശ്രീ. യു. കെ. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ദേശീയ വൈസ് പ്രസിഡണ്ട് ലാലു സി കെ മുഖ്യാതിഥിയായിരുന്നു. അഡ്വ. ജതീഷ്ബാബു അധ്യക്ഷത വഹിച്ചു. ജോസ് കണ്ടോത്ത്, ജയകൃഷ്ണന്‍, സാന്ദ്രം മുരളി, അരുണ്‍ മണമല്‍, പി. കെ ബാബു, സജിത് കുമാര്‍, സാബു കീഴരിയൂര്‍, ദിനേഷ്‌കുമാര്‍, പ്രഭാകരന്‍, അശോകന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )